സംസ്ഥാനത്ത് വിലക്കയറ്റമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍

Webdunia
തിങ്കള്‍, 20 ജൂലൈ 2015 (10:48 IST)
സംസ്ഥാനത്ത് വിലക്കയറ്റമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്ബ് ആണ് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടായിട്ടുണ്ടെന്ന് അറിയിച്ചത്.
 
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കിയാണ് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പാല്‍, പച്ചക്കറി വില 50 ശതമാനത്തിലധികം ഉയര്‍ന്നതായി മന്ത്രി പറഞ്ഞു.
 
അരിയുടെ വില 20 ശതമാനത്തിലധികം കൂടി. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ 65 ശതമാനത്തിലധികം വര്‍ദ്ധന ഉണ്ടായതായും മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ നാലു വര്‍ഷത്തെ കണക്കാണ് സഭയില്‍ അറിയിച്ചത്.