മേയ് നാല് മുതല്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍

വ്യാഴം, 29 ഏപ്രില്‍ 2021 (18:55 IST)
മേയ് നാല് മുതല്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതേ രീതിയിലുള്ള നിയന്ത്രണങ്ങള്‍ തന്നെയായിരിക്കും മേയ് നാല് മുതല്‍ ഒന്‍പത് വരെ ഏര്‍പ്പെടുത്തുക. പൊതുഗതാഗതത്തിനു അടക്കം നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഓഫീസുകളെയും നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനാണ് സാധ്യത. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍