മലയാളികള്‍ ശ്രദ്ധിക്കുക; കുവൈറ്റില്‍ മലയാളി നഴ്‌സിന് നേരെ ക്രൂരമായ ആക്രമണം
കുവൈറ്റിലെ അബ്ബാസിയായില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രി കോട്ടയം കുറിച്ചി സ്വദേശി ലിബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്‌ച രാത്രി അബ്ബാസിയായിലെ സബ്‌വേ റസ്‌റ്റോറന്റിനു സമീപം വെച്ചായിരുന്നു ആക്രമണമുണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്‌ത ശേഷം സമീപത്തെ പള്ളിയിലേക്ക് പോകുകയായിരുന്ന ലിബുവിന് നേരെ അഞ്ജാതര്‍ ആക്രമണം നടത്തുകയായിരുന്നു.
പതിനായിരക്കണക്കിന് മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് അബ്ബാസി. സമീപകലാത്തായി സ്‌ത്രീകളടക്കമുള്ളവര്‍ക്ക് നേരെ ഇവിടെ അക്രമങ്ങള്‍ പതിവാണ്. സ്‌ത്രീകളുടെ ബാഗുകള്‍ തട്ടിപ്പറിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് സ്വദേശി സിബ്ബറാജിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തിരുന്നു.