കടകളിൽ പ്രവേശിക്കാൻ ഇനി 3 നിബന്ധനകൾ, ടി‌പിആറിന് പകരം ഡബ്ല്യുഐപിആർ

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (19:11 IST)
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇളവുകൾ നിലവിൽ വരും. ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക്(ഡബ്ല്യുഐ‌പിആർ) അടിസ്ഥാനമാക്കിയായിരിക്കും നിയന്ത്രണങ്ങൾ ഉണ്ടാവുക.
 
പുതുക്കിയ കോവിഡ് മാർഗരേഖപ്രകാരം കടകളിൽ പ്രവേശിക്കാൻ മൂന്ന് നിബന്ധനകളുണ്ട്. രണ്ടാഴ്‌ച്ച മുൻപ് ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്കും, 72 മണിക്കൂറിനിടെ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കോവിഡ് പോസിറ്റീവായി ഒരുമാസം കഴിഞ്ഞവർക്കും മാത്രമാണ് പ്രവേശനം. കടകൾക്ക് പുറമെ ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വ്യവസായ സ്ഥാപനങ്ങൾ, തുറസായ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഈ നിബന്ധന ബാധകമാണ്.
 
കടകളിൽ 25 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിലയിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ.റസ്റ്റോറന്റുകൾക്ക് സമീപം തുറന്ന സ്ഥലങ്ങളിലും കാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. എന്നാൽ സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, തിയേറ്ററുകള്‍ എന്നിവ തുറക്കില്ല. പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കും വിവാഹ,മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും മാത്രമാണ് അനുമതി. 
 
അതേസമയം മത്സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ക്കും അനുമതി നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article