തിരുവനന്തപുരം: കൊവിഡ് മുക്തരായവരുടെ തുടർ ചികിത്സയ്ക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിയ്ക്കുന്നതിന് മർഗരേഖ തയ്യാറാക്കി സർക്കാർ. കൊവിഡ് മുക്തരിൽ, അരോഗ്യ പ്രശ്നങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ തീരുമാനിച്ചത്. ടെലി മെഡിസിന്റെ സഹായത്തോടെ സ്പെഷ്യലിസ്റ്റുകളുമായി സംസാരീച്ചൂം കൊവിഡ് മുക്തർക്ക് ച്കിത്സ തേടാം. കൊവിഡ് ഭേതമായവരിൽ 10 ശതമാനത്തോളം ആളുകളിൽ ഗുരുതരമായ അരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ.
തളർച്ച, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ. ഉറക്കക്കുറവ്, ഓർമക്കുറവ് വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതലായും കൊവിഡ് മുക്തരിൽ അനുഭവപ്പെടുന്നത്. നേരത്തെ ഉള്ള അസുഖങ്ങൾ പലർക്കും ഗുരുതരമാകുന്ന സ്ഥിതിയുമുണ്ട്. ഗുരുതര പ്രശ്നങ്ങൾ ഉള്ളവരെ ജില്ലാ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കൊളേജ് എന്നിവിടങ്ങളിൽ ചികിത്സ നൽകും. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇതിനായി ചുമതലപ്പെടുത്തും. സാംക്രമിക രോഗങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ല തലത്തിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ മേൽനോട്ടം വഹിയ്ക്കുക.