ഡ്രൈവര്‍ തസ്‌തികയിലേക്ക് വനിതകളെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍

ബുധന്‍, 21 ഓഗസ്റ്റ് 2019 (15:13 IST)
സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്‌ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിലെ നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാകും നിയമനം നടക്കുക.

എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌ത്രീകളെ ഡ്രൈവര്‍മാരായി നിയമിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടെ സ്‌ത്രീകള്‍ അകന്നു നിന്ന ഈ മേഖലയില്‍ കൂടി സമത്വം ഉറപ്പാക്കാന്‍ കഴിയും.

സംസ്ഥാന തൊഴിലുറപ്പ് മിഷന്‍റെയും ജില്ലാതല ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ടിന്‍റെയും (കൃഷി), രണ്ട് അസിസ്റ്റന്‍റിന്‍റെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍