സംസ്ഥാനത്ത് നാലുദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:29 IST)
സംസ്ഥാനത്ത് നാലുദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണവില വര്‍ധിച്ചു. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയായി. കൂടാതെ ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,430 രൂപയായിട്ടുണ്ട്. ഈമാസം ആദ്യം സ്വര്‍ണവില 35,440 രൂപയായിരുന്നു.
 
ഈമാസം നാലിനായിരുന്നു ഈമാസത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 35,600ആയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍