സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒരാഴ്ചക്കിടെ കുറഞ്ഞത് 2500രൂപ!

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 മാര്‍ച്ച് 2022 (19:01 IST)
സ്വര്‍ണ വില കൂടി. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. സ്വര്‍ണ വില കൂടിയും കുറഞ്ഞും വരികയാണ് കഴിഞ്ഞ ഒരാഴ്ചയായി. ഒരാഴ്ചക്കിടെ 2500 രൂപയിലധികം കുറഞ്ഞ സ്വര്‍ണ വില ഇന്ന് 120 രൂപ വര്‍ധിച്ചു. 37960രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 4745 രൂപയായി. ഓഹരി വിപണി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞത്. 40560 രൂപവരയെത്തിയ സ്വര്‍ണ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. സ്വര്‍ണ വിലയില്‍ ഇനിയും ഏറ്റകുറച്ചിലുകള്‍ പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍