മനുഷ്യത്വം വറ്റാത്ത മറ്റൊരു മുഖം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി ലിനിയുടെ ഭർത്താവ്

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (14:55 IST)
പ്രളയാനന്തരം ഉയർത്തെഴുന്നേൽക്കുന്ന കേരളത്തിനു കൈത്താങ്ങായി ഇതിനോടകം നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം കൈമാറി നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്. 
 
ലിനിയുടെ മരണശേഷമാണ് സജീഷിന് സർക്കാർ ജോലി ലഭിച്ചത്. സജീഷ് ഇപ്പോൾ കൂത്താളി പി.എച്ച്.സി യിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളമാണ് സജീഷ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാൻ തയ്യാറായത്. 
 
നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാനന്തര ബഹുമതിയായി മാതൃഭൂമിയുടെ പ്രഥമ ആരോഗ്യ പുരസ്കാരം സമർപ്പിക്കുന്ന ചടങ്ങിൽവെച്ച് തുക എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. ലിനിയുടെ മക്കളും അമ്മയും ബന്ധുക്കളും പുരസ്കാര ചടങ്ങിനെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍