താണ്ഡവമാടി മഴ, ഇനി ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്

ചൊവ്വ, 13 ഓഗസ്റ്റ് 2019 (18:15 IST)
കേരളത്തിൽ മഴ താണ്ഡവമാടിയ ദിനങ്ങളാണ് കടന്നു പോയത്. മഴയിൽ ദുരിതമനുഭവിക്കുന്നവരുണ്ട്. പ്രളയത്തെ തുടർന്ന് വീടുകളിലേക്ക് തിരികേ വരുന്നവരും ഉണ്ട്. കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്. ബൈക്കും കാറുമെടുത്ത് മഴയത്ത് റോഡിലിറങ്ങുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. 
 
മഴക്കാലത്ത്, പ്രത്യേകിച്ച് പ്രളയകാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ഡ്രമ്മില്‍ വെള്ളം കയറും. ബ്രേക്കിന്‍റെ ശക്തി കുറയാന്‍ ഇതു മതി. ആദ്യത്തെയോ രണ്ടാമത്തെയോ ചവിട്ടിനു പിന്നെ ബ്രേക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടായിരിക്കില്ല പലരും ഇങ്ങിനെ ചെയ്യുന്നത്.  
 
വെള്ളം കയറിക്കിടക്കുന്ന വഴിയില്‍ക്കൂടി കഴിവതും യാത്ര ഒഴിവാക്കുക. നനഞ്ഞു കിടക്കുന്ന റോഡില്‍നിന്ന് ഓടുന്ന ബസിലേക്കു ചാടിക്കയറുമ്പോള്‍ വീഴ്ച സംഭവിക്കാം. ഇരു വശങ്ങളിലും വയല്‍, തോട് എന്നിവയൊക്കെയുള്ള റോഡിലൂടെയാണ് വാഹനം ഓടിക്കുന്നതെങ്കില്‍ വശങ്ങളിലേക്ക് അധികം ചേര്‍ന്ന് ഓടിക്കരുത്. ചില റോഡുകള്‍ ഇടിഞ്ഞു പോവാന്‍ സാധ്യതയുള്ളവയാണ്. അമിത വേഗം ഒഴിവാക്കുക. ട്രാഫിക് നിയമങ്ങള്‍ക്ക് മഴയെന്നോ വെയിലെന്നോയുള്ള വ്യത്യാസമില്ല. നിയമങ്ങള്‍ ഒരിക്കലും തെറ്റിക്കരുത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍