‘കേരളം പുനർ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു’; സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു
ബുധന്‍, 29 ഓഗസ്റ്റ് 2018 (14:23 IST)
സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രളയക്കെടുതിയില്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു.
കേരളം പുനർ നിർമ്മിക്കാനുള്ള നടപടികൾ സര്‍ക്കാര്‍ ആരംഭിച്ചതായും പ്രളയമുണ്ടാക്കിയ നാശനഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
ലഭിച്ച പണം മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കില്ല. ഇതുവരെ ലഭിച്ച പണത്തിന് കൃത്യമായ കണക്കുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറാണെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചു. നടപടി ക്രമങ്ങള്‍ ഉദാരമാക്കി സഹായം നല്‍കാമെന്നാണ് ലോക ബാങ്ക് അറിയിച്ചിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ വന്നു കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ അവസാനിച്ചതിനാല്‍ അടിയന്തര ജനങ്ങള്‍ സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.