വേനൽ മഴ അടുത്തമാസം പകുതിയോടെ, സംസ്ഥാനത്ത് ചൂടിന് ശമനമില്ല

അഭിറാം മനോഹർ

ചൊവ്വ, 27 ഫെബ്രുവരി 2024 (18:58 IST)
സംസ്ഥാനത്ത് വ്യാപകമായി ചൂട് ഉയരുന്നു. പല സ്‌റ്റേഷനുകളിലും ഇന്നലെ രേഖപ്പെടുത്തിയത് സീസണിലെ തന്നെ ഉയര്‍ന്ന ചൂടാണ്. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം കോട്ടയത്ത് 37.8 ഡിഗ്രിയും തിരുവനന്തപുരം നഗരത്തില്‍ 37.4 ഡിഗ്രിയും രേഖപ്പെടുത്തി.കനത്ത ചൂടിനെ തുടര്‍ന്ന് 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
 
കോട്ടയം,കൊല്ലം,ആലപ്പുഴ,പാലക്കാട്,കോഴിക്കോട്,തിരുവനന്തപുരം,എറണാകുളം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടങ്ങളില്‍ സാധാരണ താപനിലയിലും 24 ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് അറിയിപ്പ്. വേനല്‍ മഴ അടുത്ത മാസം പകുതിയോടെയാകും ലഭിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍