സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു; ഏപ്രില്‍ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്. ഏപ്രില്‍ രണ്ട് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മ്മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷനാണ് തീരുമാനിച്ചത്. ജിഎസ്ടി നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന് വ്യക്തമാക്കി.
ഇതോടെ നിലവില്‍ 20 രൂപയായ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഇനിമുതല്‍ 12 രൂപയായിരിക്കും. നേരത്തേ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 12, 15, 17, 20 എന്നിങ്ങനെ വില ഉയരുകയായിരുന്നു.