സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ്, 21 മരണം, പരിശോധിച്ചത് 36,599 സാമ്പിളുകൾ

Webdunia
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (18:17 IST)
സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിൽ 92,731 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4257 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 647 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്‌തു. 59 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 36,599 സാമ്പിളുകളാണ് പരിശോധിച്ചത്. 7469 പേർ ഇന്ന് രോഗമുക്തി നേടി.

അനുബന്ധ വാര്‍ത്തകള്‍

Next Article