കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1645 പേര്‍

ശ്രീനു എസ്

വെള്ളി, 21 മെയ് 2021 (19:32 IST)
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2989 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1645 പേരാണ്. 1628 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8562 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 63 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.   
 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റിയില്‍ 214പേര്‍ക്കെതിരെയാണ് കേസെടുത്തത്. 25പേര്‍ അറസ്റ്റിലാകുകയും 18വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറലില്‍ 70 പേരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റിയില്‍ 79പേരും കൊല്ലം റൂറലില്‍ 97 പേരും അറസ്റ്റിലായി. 259 വാഹനങ്ങളാണ് തിരുവനന്തപുരം റൂറലില്‍ നിന്ന് പിടിച്ചെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍