കൊവിഡ് ഭേദമായതിനു ശേഷം മൂന്നുമാസത്തിനുള്ളില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറ്റു അസുഖങ്ങള്‍ ഇല്ലെന്നാണ് ഉറപ്പുവരുത്തേണ്ടത്. അതിനുശേഷമാണ് കൊവിഡ് പരിശോധന നടത്തേണ്ടത്. എന്നാല്‍ വൈറല്‍ ഷെഡിങ് കാരണം നിര്‍ജീവമായ വൈറസുകള്‍ ശരീരത്തില്‍ കണ്ടേക്കാം. എന്നാല്‍ അതിനെ വൈറസ് ബാധയായി കണക്കാക്കേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.