കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുവയസുകാരന്‍ മരിച്ച സംഭവം: മരണകാരണം കുത്തിവയ്പ്പാണെന്നാരോപിച്ച് മാതാവ് നേഴ്‌സിനെ മര്‍ദ്ദിച്ചതായി പരാതി. വ്യാഴാഴ്ചയായിരുന്നു മാരാരിക്കുളം സ്വദേശിയായ മൂന്നുവയസുകാരന്‍ മരിച്ചത്. കടുത്ത പനിയുമായി ബുധനാഴ്ച ആശുപത്രിയില്‍ എത്തിയ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.