അതേസമയം ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് മുന്നണിപോരാളികള്‍ക്ക് സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിജിപി ലോക്‌നാഥ് ബെഹറയാണ് രണ്ടാം ഘട്ടത്തിലെ ആദ്യ വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടൊപ്പം തിരുവനന്തപുരം കളക്ടര്‍ നവജോത് ഖോസയും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.