പാര്‍ട്ടിയോഗങ്ങള്‍ പ്രഹസനമാകരുതെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വൈസ്-ചെയര്‍മാന്‍ പി സി ജോര്‍ജ്. രണ്ട് മണിയ്ക്ക് ആരംഭിക്കേണ്ട യോഗം മൂന്നു മണിയായിട്ടും ആരംഭിച്ചിട്ടില്ല. ഈ സാഹ്ചര്യത്തില്‍ സ്റ്റിയറിങ്ങ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് സാധ്യതയില്ല അദ്ദേഹം പറഞ്ഞു.
ധാര്‍മ്മികത ഓരോ വ്യക്തയേയും ആശ്രയിച്ചിരിക്കുന്നത് പി സി പറഞ്ഞു. കെ എം മാണിയെ ചിലര്‍ പരിചയാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാര്‍ കോഴ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണം. കുറ്റം ചെയ്യാത്തതിനാല്‍ കുറ്റപത്രത്തില്‍ മാണിയുടെ പേരുണ്ടാവില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
പി സി ജോര്‍ജിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കെ എം മാണി രംഗത്തെത്തി. പാര്‍ട്ടിയോഗങ്ങള്‍ പ്രഹസനമല്ലെന്നും യോഗം ചര്‍ച്ച ചെയ്യുന്നത് പ്രധാനപ്പെട്ട വിഷയമാണെന്നും മാണി പറഞ്ഞു.