‘എല്‍ഡിഎഫ് കൂടെ നിന്ന് ചതിക്കില്ല, ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണ് ’
എല്‍ഡിഎഫ് കൂടെനിന്ന് ചതിക്കില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. മിക്ക രഹസ്യങ്ങളുമറിയാവുന്ന പിസി ജോര്‍ജിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പേടിയാണ്. കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയില്‍ എടുക്കുന്നകാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ നായര്‍ സമുദായത്തിന്റെ ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗമില്ല. ജി കാര്‍ത്തികേയന്‍ തുടര്‍ച്ചയായി വിജയിച്ചത് ആര്‍.എസ്.പി മത്സരിച്ചതുകൊണ്ടാണ്. നിരവധി തെളിവുകള്‍ കൈവശമുള്ള പിസി ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. ജോര്‍ജിനെ ഒന്നും ചെയ്യാന്‍ യു.ഡി.എഫിനാകില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.