പിള്ള രാജിവെച്ചു; യുഡിഎഫിലെ ഭാവി 28ന് അറിയാം

Webdunia
തിങ്കള്‍, 26 ജനുവരി 2015 (14:07 IST)
കേരളാ കോൺഗ്രസ് (ബി)​ നേതാവ് ആർ ബാലകൃഷ്ണപിള്ള മുന്നാക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ പാർട്ടി നേതാവ് മനോജ് മുഖാന്തിരം രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ചെയര്‍മാന്‍ എന്ന നിലയില്‍ അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനമായ 27മത് നമ്പർ സ്റ്റേറ്റ് കാര്‍ ഞായറാഴ്ച ടൂറിസം വകുപ്പിന് മടക്കിനല്‍കി.

ധനമന്ത്രി കെഎം മാണിക്കെതിരെ സ്വകാര്യ സംഭാഷണത്തില്‍ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ബാലകൃഷ്ണപിള്ളക്ക് നേരിടേണ്ടി വന്നിരുന്നു. കൂടാതെ 28ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ പിള്ളയുടെ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യക്തമാക്കിയതോടെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും തനിക്ക് കുഴപ്പമില്ലെന്ന് വ്യക്തമാക്കുകയും. അതിന് മുന്നോടിയായിട്ടാണ് മുന്നാക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെക്കുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.