കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു, ടി എസ് ജോണ്‍ ചെയര്‍മാന്‍

ശനി, 11 ഏപ്രില്‍ 2015 (12:21 IST)
പി സി ജോര്‍ജിന്റെ മൌനാനുവാദത്തോടെ പഴയ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് കോട്ടയത്ത് സ്ഥാപിക്കും. അഴിമതി രഹിത സദ്ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്തിക്കൊണ്ട് മുതിര്‍ന്ന കേരള കൊണ്‍ഗ്രസ് നേതാവ് ടി എസ് ജൊണ്‍ പറഞ്ഞു. ടി എസ് ജോണാണ് സെക്യുലര്‍ കൊണ്‍ഗ്രസിന്റെ ചെയര്‍മാന്‍.

അഴിമതി അരോപണ വിധേയനായ കെ എം മാനി സ്വമേധയാ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നും എറണാകുളത്ത്  നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടി എസ് ജോണ്‍ ആവശ്യപ്പെട്ടു. മാണിക്കെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ രാജി വയ്ക്കുന്നതാണ് മുന്നണിയ്ക്കും സര്‍ക്കാരിനും നല്ലത്.  മാണി അഴിമതിക്കാരനാണ്, അല്ലായിരുന്നെങ്കില്‍ ആരോപണമുയര്‍ന്നതിനു പിന്നാലെ മാണി രാജിവയ്ക്കുമായിരുന്നു എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോ‍ദ്യത്തിനു മറുപടിയായി ജോണ്‍ പറഞ്ഞു.

ജോസ് കെ മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്ന 10 കൊടി രൂപയുടെ കോഴ ആരോപണവും അന്വേഷിക്കേണ്ടതാണെന്ന് ടി എസ് ജോണ്‍ പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജോസ് കെ മാണി പറഞ്ഞ സാഹചര്യത്തില്‍ അന്വേഷണം നടത്തണം. സെക്യുലര്‍ കോണ്‍ഗ്രസ് യു ഡി എഫിന്റെ ഭാഗമായി തുടരുമെന്നും പഞ്ചായത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ള സെക്യുലര്‍ കോണ്‍ഗ്രസിന്റ്രെ മെമ്പര്‍മാര്‍  യു ഡി എഫിന്റെ വിപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇവരുടെ കാലാവധി തിരുന്ന മുറക്ക് പാര്‍ട്ടിയുടെ ഭാഗമാകുമെന്നും അങ്ങനെ എത്തുന്നവര്‍ക്ക് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കുമെന്നും ടി എസ് ജോണ്‍ പറഞ്ഞു.

ജോര്‍ജിനെതിരായ നടപടി ഭരണ ഘടനാ ലംഘനമാണ്. ചര്‍ച്ചകളും കൂടിയാലോചനകളുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് എം മാണി രാജിവയ്ക്കതെ ഇരിക്കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുന്നു, സംഘടനാ സംവിധാനം പോലുമില്ലാത്ത പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളാ കൊണ്‍ഗ്രസ് എം അതിനാലാണ് കേരളാ കൊങ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കുന്നതെന്ന് ടി എസ് ജോണ്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക