കണ്ണീരുണ്ടാകുന്നത് സ്വാഭാവികം, എന്നാൽ അതുകൊണ്ട് വഴി കാണാത്ത സ്ഥിതി ഉണ്ടാക്കരുത്; ഓഖി ദുരിതത്തിൽ സാധ്യമായതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി

തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (07:45 IST)
സംസ്ഥാനത്ത് കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ നേരിടാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സുരക്ഷാ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് വലിയ ഇടയന്‍റെ മനസോടെയാണ് സർക്കാർ നിലകൊണ്ടത്.
 
ദുരന്തങ്ങളുണ്ടാകുമ്പോൾ കണ്ണീരുണ്ടാകുന്നതു സ്വാഭാവികമാണ്. എന്നാൽ, കണ്ണീരു​കൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാവരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകാരികതയെ മാറ്റിവെച്ചുകൊണ്ട് പ്രശ്ന പരിഹാരത്തിനു ഇനി ശ്രമിക്കണം. - മുഖ്യമന്ത്രി പറഞ്ഞു.
 
ദുരന്തത്തെ ചിലർ മനുഷ്യത്വരഹിതമായി വഴിതിരിച്ച് വിടുകയാണ്. ദുരന്തമുഖത്ത് സർക്കാർ ചെയ്ത കാര്യങ്ങൾ ഒന്നും മനസ്സിലാക്കാതെയാണ് ഇവർ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍