തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആറു തപാല്‍ വോട്ടുകള്‍, 83 സര്‍വീസ് വോട്ടുകള്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 മെയ് 2022 (17:10 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി ഇത്തവണ അനുവദിച്ചത് ആറു തപാല്‍ വോട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് തപാല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച വോട്ടുകളില്‍ ഒന്നും ഇത് വരെ തിരികെ ലഭിച്ചിട്ടില്ല.
 
സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ് അഥവാ സര്‍വീസ് വോട്ടുകള്‍ അനുവദിക്കുന്നത്. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സര്‍വീസ് വോട്ടുകളാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് വോട്ടുകള്‍ തിരികെ ലഭിച്ചു. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍