നവോത്ഥാന സ്മരണകൾ ഉയർത്തി പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്. കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങൾക്കായി 40 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 1,500 രൂപയായി ഉയർത്തി. പടയണി, തെയ്യം, മേള പ്രമാണിമാര്‍ തുടങ്ങിയ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍. ശിവഗിരിയില്‍ ജാതിയില്ല, വിളംബരം ശതാബ്ദി മ്യൂസിയത്തിന് 5 കോടി രൂപ. ലാറി ബേക്കര്‍ സെന്ററിന് 2 കോടി രൂപ. കെ പി പി നമ്പ്യാരുടെ സ്മാരക മ്യൂസിയത്തിന് 1 കോടി രൂപ.