പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി; ഒഎൻവിയുടെ വരികൾ ചൊല്ലി തോമസ് ഐസക്, ജനക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം

Webdunia
വെള്ളി, 8 ജൂലൈ 2016 (12:39 IST)
പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആമുഖ പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നികുതിപിരിവിൽ കെടുകാര്യസ്ഥതയും അഴിമതിയും പ്രകടമാണെന്നും പ്രതിസന്ധിക്കു കാരണം നികുതിവരുമാനത്തിൽ ഉണ്ടായ ഇടിവാണെന്നും തോമസ് ഐസക് പ്രസംഗത്തിൽ വ്യക്തമാക്കി.
 
'നമുക്ക് ജാതിയില്ല’ പ്രഖ്യാപനം ഓർമിപ്പിച്ചായിരുന്നു തുടക്കം. ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നു ധനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. അതുപോലെ വികസന കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ തന്നെയായിരുന്നു ബജറ്റ് അവതരണവും. 
 
സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. കവി ഒഎൻവി കുറുപ്പിന്റെ വരികൾ ചൊല്ലി ബജറ്റ് വായന ധനമന്ത്രി ഉപസംഹരിച്ചു.
Next Article