കേരള ബജറ്റ് 2016: റോഡുകൾക്ക് 2800 കോടി, 68 പാലങ്ങൾക്ക് അനുമതി

വെള്ളി, 8 ജൂലൈ 2016 (10:47 IST)
2800 കോടി രൂപയ്ക്ക് 37 റോഡുക‌ൾ അനുവദിച്ചു. 5000 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിനായി വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില് വ്യക്തമാക്കി. മാന്ദ്യവിരുദ്ധ പാക്കേജിലൂടെ അയ്യായിരം കോടിയുടെ റോഡ് വികസന പാക്കേജ് ആണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 17 ബൈപ്പാസുകള്‍ക്ക് 385 കോടി.
 
റോഡ്, പാർപ്പിടം, ഭക്ഷണം, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങൾക്ക് 400 കോടി നിക്ഷേപമുണ്ടാകും. റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി അനുവദിച്ചു. 68 പാലങ്ങള്‍ക്ക് അനുമതി. 14 റെയില്‍ മേല്‍പ്പാലങ്ങള്‍ക്ക്പണം വകയിരുത്തി. ചെളാരി, ചെട്ടിപ്പടി, ഗുരാവയൂര്‍, അക്കത്തേതറ, മുളയാര്‍, ചിറങ്ങര, കുണ്ടര, വാളക്കുറിശി, പുതുക്കാട് തുടങ്ങിയ മേല്‍പ്പാലങ്ങൾക്കാണ് പണം അനുവദിച്ചിരിക്കുന്നത്.
 
അതിവേഗ റെയില്‍ പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും ഇതിന് 50 ലക്ഷം മാറ്റിവച്ചു. അതിവേഗ റയിൽവേ പാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമോ എന്ന പഠനത്തിന് 50 ലക്ഷം രൂപ വകയിരുത്തി. ശബരി പാതയ്ക്ക് 50 കോടി. 1475 കോടി രൂപയുടെ 68 പുതിയ പാലങ്ങൾക്ക് അനുമതിയും പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക