അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം; സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്കായി 50 കോടി രൂപ

വെള്ളി, 8 ജൂലൈ 2016 (11:00 IST)
സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്കായി 50 കോടി രൂപ വകയിരുത്തും. 1325 കോടി രൂപ ഐ ടി പാര്‍ക്ക് വികസനത്തിന് വകയിരുത്തും.
 
ടൂറിസം രംഗത്ത് നാലുലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ അനുവദിക്കും.

വെബ്ദുനിയ വായിക്കുക