സേവിങ്‌സ് ബാങ്ക് അകൗണ്ട് ഉടമകള്‍ക്ക് ബാങ്കുകളില്‍ സമയക്രമ നിയന്ത്രണം

എ കെ ജെ അയ്യര്‍

ശനി, 15 ഓഗസ്റ്റ് 2020 (11:32 IST)
ലോക്ക് ഡൗണിലെ ഇളവുകളും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് സേവിങ്‌സ് ബാങ്ക് അകൗണ്ട് ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ സമയക്രമം നിശ്ചയിച്ചു. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചത്.
 
സമയക്രമ നിയന്ത്രണം അനുസരിച്ച്  0, 1, 2, 3 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന അകൗണ്ട് ഉടമകള്‍ക്ക് രാവിലെ10 മണി മുതല്‍ 12 വരെയും 4, 5, 6, 7 നമ്പറുകളില്‍ അവസാനിക്കുന്ന അകൗണ്ട് ഉടമകള്‍ക്ക് 12 മണി മുതല്‍ 2 മണി വരെയുമാണ് ഇടപാടുകള്‍ക്ക് അനുവദിച്ചത്.  8, 9 നമ്പറുകളില്‍ അവസാനിക്കുന്ന അകൗണ്ട് ഉടമകള്‍ക്ക് 2.30 മണി മുതല്‍ 4 മണി വരെയുമാണ് സമയം.
 
പണം കിട്ടുന്നതിനും പിന്‍വലിക്കുന്നതിനും മാത്രമാണ് ഈ അകൗണ്ട്കളില്‍ ഉള്ളവര്‍ക്ക് ഈ നിയന്ത്രണം  അതെസമയം മറ്റിടപാടുകള്‍ക്ക് ഈ നിയന്ത്രണമില്ല. തിങ്കള്‍ മുതല്‍ സെപ്തംബര്‍ അഞ്ചാം തീയതിവരെയാണ് ഈ നിയന്ത്രണങ്ങള്‍. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ സമയക്രമത്തില്‍ വ്യത്യാസമുണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍