നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി: ഏപ്രിൽ 15ന് മുൻപ്: തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ നൽകി ടിക്കാറാം മീണ

Webdunia
ബുധന്‍, 20 ജനുവരി 2021 (09:55 IST)
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താൻ സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്തു. ഏപ്രിൽ 15ന് മുൻപ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് ടീക്കറാം മീണയുടെ ശുപർശ. ഏപ്രിൽ പതിനഞ്ചിന് റമദാൻ വൃതം ആരംഭിയ്ക്കും, മാർച്ചിൽ എസ്എസ്എൽസി പരീക്ഷയും, മെയിൽ സിബിഎസ്ഇ പരീക്ഷകളൂം നടക്കുന്നതും പരിഗണിച്ചാണ് ഏപ്രിൽ 15ന് മുന്നോടിയായി തെരഞ്ഞെടുപ് നടത്താൻ ശുപാർശ ചെയ്തിരിയ്ക്കുന്നത്. ശുപാർശയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കുക. വോട്ടെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ചകൾ നടത്തും. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ അടുത്തമാസം ആദ്യം കേരളത്തിലെത്തും. ഇതിന് ശേഷമാണ് തീയതി പ്രഖ്യാപിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article