കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് മലയാളി മരിച്ചു
കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കൻ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കൽ ദിലീപ് മാത്യു (33) മരിച്ചു. നെയ്‌റോബിയിൽ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഇളപ്പുങ്കൽ മാത്യു - ലൂസി ദമ്പതികളുടെ മകനാണ്. രണ്ടു വർഷമായി ഈ ബഹുരാഷ്‌ട്ര കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷെൽമ (നഴ്‌സ്, സെന്റ് സെബാസ്റ്റ്യൻസ് ഹോസ്‌പിറ്റൽ, ചെറുപുഴ). മകൻ: അലൻ (മൂന്ന്). മറ്റൊരു സഹോദരൻ: ദിനൂപ് മാത്യു.