ദിവാകരനെതിരെ ഇസ്മായില്‍ കത്തയച്ചു, തെറ്റ് പറ്റിയെന്ന് കത്തില്‍

തിങ്കള്‍, 18 ഓഗസ്റ്റ് 2014 (12:24 IST)
സിപിഐ നേതാവ് സി ദിവാകരനെതിരെ ദേശീയ നേതൃത്വത്തിന് കെഇ ഇസ്മായില്‍ കത്തയച്ചു. തിരുവനന്തപുരത്ത് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ദിവാകരനടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും. അതിന് സ്വീകരിച്ച നടപടികള്‍ വളഞ്ഞതായിരുന്നുവെന്നും ആരോപിക്കുന്ന വിവരങ്ങളാണ് കത്തില്‍ അടങ്ങിയിരിക്കുന്നത്.

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആദ്യം സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമില്ലാത്തവരെ ചേര്‍ത്ത് ആദ്യ പട്ടികയുണ്ടാക്കി. സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുള്ളവരെ ബോധപൂര്‍വം ഒഴിവാക്കിയെന്നും ഇസ്മായിലിന്റെ കത്തില്‍ പറയുന്നു. ഇക്കാരണങ്ങളാല്‍ ദിവാകരനെതിരായി പാര്‍ട്ടിയെടുത്ത നടപടിയില്‍ തെറ്റില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ആയുര്‍വേദ ചികിത്സ കഴിഞ്ഞതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലാത്തതിനാല്‍ ഇന്നു നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇസ്മായില്‍ കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക