പാർട്ടിയാണ് വലുത്, കോൺഗ്രസിൽ നേതൃമാറ്റ തീരുമാനം തള്ളാതെ കെസി വേണുഗോപാൽ

തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (12:50 IST)
സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ സാധ്യതകളെ തള്ളിക്കളയാതെ എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പാർട്ടി മാത്രമായിരിക്കണം എല്ലാവരുടെയും മുൻഗണനയെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സമയമാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 
താഴെത്തട്ട് മുതൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ദൗർബല്യങ്ങൾ എവിടെയൊക്കെയുണ്ടോ അതെല്ലാം പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട്.പാർട്ടിയാണ് പ്രധാനം കെസി വേണുഗോപാൽ പറഞ്ഞു. അതേസമയം ലീഗാണ് കോണ്‍ഗ്രസിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുഷ്ടലാക്കോടെ ഉള്ളതാണെന്നും വേണുഗോപാൽ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍