അബുവിന്റെ വിശദീകരണം തള്ളിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിച്ചത്. യു ഡി എഫ് ബേപ്പൂര്‍ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു വിവാദപ്രസംഗം. മതത്തിന്റെ പേരില്‍ വോട്ട് തേടിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അബുവിന് നോട്ടീസ് നല്കിയിരുന്നു.