പികെ ശശിയെ പോലെ സ്‌നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഓഗസ്റ്റ് 2024 (17:55 IST)
പികെ ശശിയെ പോലെ സ്‌നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ശശി ചെയര്‍മാനായ മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് വാര്‍ഷികത്തില്‍ സംസാരിക്കവെയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. പികെ ശശി ആരെയും സഹായിക്കുന്ന വ്യക്തിയാണെന്നും പാലക്കാട് ഭാഗത്ത് എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം വിളിക്കുന്നത് ശശിയെയാണെന്നും അദ്ദേഹത്തെപ്പോലെ സ്‌നേഹനിധിയും സത്യസന്ധനുമായ ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
 
എംഎല്‍എ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാവരെയും അദ്ദേഹം സഹായിക്കും. ഏതൊരു മനുഷ്യനും നന്മ ചെയ്യാന്‍ തുടങ്ങിയാല്‍ അവനെ വേറെ കേസില്‍ പെടുത്താന്‍ നോക്കമെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article