കാഞ്ഞങ്ങാട് ബാര്‍: വീഴ്ച പറ്റിയെന്ന് ഡിസിസി

ബുധന്‍, 30 ഏപ്രില്‍ 2014 (16:38 IST)
കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന നാലുനക്ഷത്ര പദവിയുള്ള ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ഡിസിസിയുടെ റിപ്പോര്‍ട്ട്.

നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ഈ കാര്യത്തില്‍ തെറ്റ് പറ്റിയെന്നും. ഈ വിഷയം നഗരസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ കൗണ്‍സിലര്‍മാര്‍ നീക്കത്തില്‍ എതിര്‍ക്കാതെ നിഷ്‌പക്ഷത പാലിക്കുകയായിരുന്നുവെന്നും ഡിസിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കാഞ്ഞങ്ങാട് നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഡിസിസിയോട് വിശദീകരണം തേടിയിരുന്നു. കാര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക