കാവ്യ മാധവന്റെ 'ലക്ഷ്യ'യില്‍ തീപിടിത്തം; തുണികളും തയ്യല്‍ മെഷീനും കത്തി നശിച്ചു

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (07:55 IST)
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. കൊച്ചി ഇടപള്ളി ഗ്രാന്‍ഡ് മാളിലെ 'ലക്ഷ്യ'യിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. തുണികളും തയ്യല്‍ മെഷീനും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article