കവിയൂര്‍ കേസ്: മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി
തിങ്കള്‍, 13 ജൂലൈ 2015 (14:29 IST)
കവിയൂര്‍ കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. മൂന്നാമത്തെ അന്വേഷണ റിപ്പോര്‍ട്ടും തള്ളിയ കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടു.
അനഘയെ പീഡിപ്പിച്ചത് അച്‌ഛന്‍ തന്നെയാണെന്ന സി ബി ഐയുടെ കണ്ടെത്തല്‍ തള്ളിയ കോടതി ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണ് സി ബി ഐയുടെ കണ്ടെത്തല്‍ എന്ന് ആവര്‍ത്തിച്ചു. നേരത്തെ തന്നെ ഈ വാദം കോടതി തള്ളിയതാണ്.
അനഘയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചതായ സി ബി ഐയുടെ വാദമാണ് കോടതി തള്ളിയത്. നേരത്തെ തന്നെ ഈ വാദം തള്ളിയതാണെങ്കിലും ലത നായരുടെ മൊഴി ഉദ്ധരിച്ച് സി ബി ഐ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.
നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും സി ബി ഐയെ ഓര്‍മ്മിപ്പിച്ചു.