രക്ഷകാത്ത് മലയാളികള്‍; ചെന്നിത്തല അരുണ്‍ ജെയിറ്റ്‌ലിയെ കാണും

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (12:53 IST)
കശ്മീര്‍ പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ അടിയന്തരമായി സഹായങ്ങള്‍ ഉടന്‍ ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ മുന്നൂറിലധികം മലയാളികള്‍ കാശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

233 പേരാണ് ഇതുവരെ മടങ്ങിയെത്തിയത്. ശേഷിക്കുന്നവരെ ഉടൻ തന്നെ തിരികെയെത്തിക്കും.  ഹോട്ടലുകളില്‍ കുടുങ്ങിയിരിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരറിലായത് ഇവരുമായി ബന്ധപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുടങ്ങി കിടക്കുന്ന മലയാളികള്‍ക്ക്  ആവശ്യമെങ്കില്‍ വിമാനടിക്കറ്റ് എടുത്തു നല്‍കും. ഇവര്‍ക്കായി വിമാനത്താവളത്തിലും കേരള ഹൌസിലും സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്താനായി കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയിറ്റ്‌ലിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക