സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുളള ഉപതെരഞ്ഞടുപ്പ് തുടങ്ങി, ഉദുമ നിർണായകം

വ്യാഴം, 28 ജൂലൈ 2016 (08:23 IST)
സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. 15 തദ്ദേശ വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ആരംഭിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. നാളെയാണ് വോട്ടെണ്ണൽ.
 
തിരുവനന്തപുരത്തെ പാപ്പനംകോട് വാർദിലെ ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫിനേക്കാളും യു ഡി എഫിനേക്കാളും നിർണായകമാനുന്നത് ബി ജെ പിക്കാണ്. നിയമസഭയിൽ ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന നേമം ഈ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് തന്നെ പാപ്പനംകോട് വാർഡിൽ വിജയം ആവർത്തിക്കേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്.
 

വെബ്ദുനിയ വായിക്കുക