കാസര്‍കോട് പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം: ആറു ബിഹാര്‍ സ്വദേശികള്‍ക്ക് പൊള്ളലേറ്റു

ശ്രീനു എസ്

ബുധന്‍, 3 മാര്‍ച്ച് 2021 (07:29 IST)
കാസര്‍കോട് പ്ലൈവുഡ് ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറു ബിഹാര്‍ സ്വദേശികള്‍ക്ക് പൊള്ളലേറ്റു. തലപ്പാടി അതിര്‍ത്തിക്കു സമീപം കുഞ്ചത്തൂരിലെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
 
ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്ന് കരുതുന്നത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍