ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ്, ലഭിച്ച തുക 35 രൂപ: ജയസൂര്യയുടെ പോസ്‌റ്റ് വൈറലാകുന്നു
ബുധന്‍, 16 ഓഗസ്റ്റ് 2017 (20:07 IST)
റിലീസിനു ഒരുങ്ങുന്ന കറുത്ത ജൂതനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനും നടനുമായ സലീം കുമാറിനെക്കുറിച്ചും ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച പോസ്‌റ്റ് വൈറലാകുന്നു. സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച കറുത്ത ജൂതന്‍ ഈ മാസം 18നാണ് തിയേറ്ററുകളില്‍ എത്തും.
സലീമേട്ടനുമായുള്ള ബന്ധത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്.. ഈ ഫ്ളാഷ് ബാക്കുകൾ എന്നും ഒരു lag ആയതു കൊണ്ട് അത്രയും പറയുന്നില്ല. എന്തായാലും ഞാൻ അടുത്ത് പരിചയപ്പെട്ട , എനിയ്ക്ക് ആദ്യമായി മിമിക്രിക്ക് 35 രൂപ പ്രതിഫലം തന്ന എന്റെ ആദ്യ ഗുരു. ആ മിമിക്രിക്കാരനിൽ നിന്ന് സലിമേട്ടൻ മികച്ച നടനുള്ള national award വാങ്ങി. ഇന്നിതാ ''കറുത്ത ജൂതൻ" എന്ന സിനിമയക്ക് കഥയും, തിരക്കഥയും, സംഭാഷണവും, രചിച്ച് അത് സംവിധാനവും ചെയ്തിരിയ്ക്കുന്നു. ഈ വർഷത്തെ നല്ല കഥയ്ക്കുള്ള kerala state-അവാർഡും ഈ ചിത്രത്തിന് തന്നെ .അഭിമാനം തോന്നുന്നു സലീമേട്ടോ.... ഈ മാസം 18 ന് റിലീസ് ചെയ്യാൻ പോകുന്ന "കറുത്ത ജൂതന്" വേണ്ടി ഞങ്ങൾ കാത്തിരിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള മികച്ച ചിത്രങ്ങൾ സലീമേട്ടന് സംവിധാനം ചെയ്യാൻ കഴിയട്ടെ എന്ന്, അതിൽ എല്ലാം നായകനായി അഭിനിയക്കാൻ പോകുന്ന സലീമേട്ടന്റെ സ്വന്തം ജയസൂര്യ.