സർക്കാരിന് തിരിച്ചടി; കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (11:28 IST)
സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസാണ് സുപ്രീംകോടതി റദ്ദാക്കിയത്.
 
ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേനയാണ് ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ മഡിക്കല്‍ കൗണ്‍സിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. 
 
കഴിഞ്ഞ ദിവസം കേസു പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനമാണുന്നയിച്ചത്. സർക്കാരുകൾ ഇത്തരത്തിൽ പെരുമാറുമ്പോൾ‍ കോടതികളുടെ ആവശ്യമില്ലെന്നും സർക്കാരിന്റെയും കോടതികളുടെയും അധികാരങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ജഡ്ജിമാരായ അരുൺ മിശ്ര, എസ് അബ്ദുൽ ഗഫൂർ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍