എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തു

ശനി, 8 സെപ്‌റ്റംബര്‍ 2018 (14:53 IST)
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിയെ ക്രൈം ബ്രാഞ്ച് അറാസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്ഥാപനത്തിൽ നിന്നുമാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്.
 
സാമുഹ്യ മധ്യമങ്ങാളിലൂടെ വ്യാജപ്രചരണം നടത്തുന്നതിനാൽ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഡി ജി പിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ വടക്കുംചേരിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. 
 
എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന ഡോക്സിസൈക്ലിൻ എന്ന പ്രതിരോധ മരുന്നിനെതിരെ  തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇയാൾ പ്രചരണം നടത്തിയിരുന്നു. യാതൊരു ആധികാരൈകതയും ഇല്ലാതെ ജേക്കബ് വടക്കുംചേരി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ഡി ജി പിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍