ആന്റണിയോട് സങ്കടം പറഞ്ഞ് കാര്‍ത്തികേയനും

വ്യാഴം, 28 ഓഗസ്റ്റ് 2014 (09:38 IST)
എ കെ ആന്റണിയോട് സങ്കടം പറഞ്ഞ് കാര്‍ത്തികേയനും. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ആന്റണിയുടെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. സ്പീക്കര്‍ പദവി ഒഴിയുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാവണമെന്ന് കാര്‍ത്തികേയന്‍ ആന്റണിയോട് ആവശ്യപ്പെട്ടു. 
 
മന്ത്രി സ്ഥാനത്തിനു വേണ്ടിയാണ് സ്പീക്കര്‍പദവി ഒഴിയുന്നതെന്ന ആരോപണം തനിക്ക് വേദനയുണ്ടാക്കിയെന്നും കാര്‍ത്തികേയന്‍ അറിയിച്ചു. വിഷയം ഉടന്‍ മുഖ്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും ചര്‍ച്ച ചെയ്യാമെന്ന് ആന്റണി ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്നലെ മദ്യനയത്തില്‍ തനിക്കുണ്ടായ വിഷമം പങ്കിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്റണിയെ കണ്ടിരുന്നു. 

വെബ്ദുനിയ വായിക്കുക