ഇടിച്ചിറങ്ങും മുൻപ് തന്നെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ആക്കി, തീപിടുത്തം ഒഴിവാക്കിയത് ഈ നീക്കമെന്ന് അനുമാനം

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (12:17 IST)
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തെന്നി നീങ്ങി മതിലേയ്ക്ക് ഇടിച്ചിറങ്ങുന്നതിന് മുൻപ് തന്നെ വിമാനത്തിന്റെ എഞ്ചിൻ ഓഫ് ആയിരുന്നതായി വിവരം. വിമാനം അപകടത്തിലേയ്ക് നീങ്ങുന്നത് മുന്നിൽ കണ്ട് പൈലറ്റ് എഞ്ചിനുകൾ ഓഫ് ആക്കിയതാവാം എന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ തീപിടുത്തമുണ്ടായി വലിയ അപകടത്തിലേയ്ക്ക് നീങ്ങുന്ന അവസ്ഥ ഒവായത് ഇത് കാരണമാണ് എന്നാണ് അനുമനം.
 
എന്നാൽ അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിയ്ക്കാനാകു. റൺവേ രണ്ടിൽ ഇറങ്ങാാനാണ് നിർദേശം നൽകിയിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ റൺവേ ഒന്നിന്റെ പകുതിയോളം കഴിഞ്ഞാണ് വിമാനം നിലം തൊട്ടത്. ഇക്കാര്യങ്ങളിൽ വ്യക്തത വരണം എങ്കിൽ ബ്ലാക് ബോക്സ്, കോക്‌പിറ്റ് വീഡിയോ റെക്കോർഡർ തുടങ്ങിയവയിൽനിന്നും വിവരങ്ങൾ ലഭ്യമാകണം. ബ്ലാക് ബോസ് അടക്കം വിമാനത്തിൽനിന്നും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിയ്ക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

Next Article