കരിപ്പൂരില്‍ വിമാനാപകടം നലനാരിഷയ്ക്ക് ഒഴിവായി
കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വിമാനപകടം തലനാരിഴയ്ക്ക് ഒഴിവായി.ജിദ്ദയില്‍ നിന്ന് വരികയായിരുന്ന
എയര്‍ ഇന്ത്യ വിമാനത്തിന്റെ പിന്‍ ചക്രം റണ്‍വേയില്‍ ഇറങ്ങിയപ്പോള്‍ പോട്ടിത്തെറിയ്ക്കുകയായിരുന്നു. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപടലിലൂടെ വിമാനം തകര്‍ച്ചയില്‍ നിന്നും രക്ഷപെടുകയായിരുന്നു.
രാവിലെ 7.40 നാണ് വിമാനം കരിപ്പൂരിലെത്തിയത്.വിമാനത്തില്‍ 450 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.