യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. കാമുകനൊപ്പം യുവതി ഒളിച്ചോടിയതാണെന്നു കണ്ടെത്തിയ പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ തപാലിലെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. സ്ഥലം വിട്ട യുവാവ് പിന്നീട് ആധാര്‍ കാര്‍ഡിലെ ഫോട്ടോ രണ്ട് തവണ മാറ്റിയിരുന്നു. ഇത് തപാലില്‍ വീട്ടിലെത്തി. എന്നാല്‍ വീട്ടുകാര്‍ക്കും മകന്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു.
എന്നാല്‍ ഈ വിവരം കണ്ടെത്തിയ പോലീസ് ആധാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ബംഗളൂരുവില്‍ എത്തി ഇവരെ പിടികൂടാന്‍ സഹായിച്ചത്. കരീലക്കുളങ്ങര സി.ഐ എസ്.ആര്‍.അജിത്തിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ വിനോജ് ആന്റണിയും സംഘവുമാണ് ഇവരെ കണ്ടെത്തിയത്. യുവാവ് ഒരു വാഹന ഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു.