കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്‌തു ശേഖരം പിടികൂടി. 400 കിലോ വെടിമരുന്നും 1200 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ കനത്ത പോലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ പരിശോധന ശക്‌തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പ് കണ്ണൂരില്‍ നിന്ന് മുമ്പും സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരില്‍ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.