കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ഭക്ഷണം കഴിച്ച ഏഴുകുട്ടികള്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 17 ജനുവരി 2023 (08:54 IST)
കണ്ണൂരില്‍ മയോണൈസ് ചേര്‍ത്ത് ഭക്ഷണം കഴിച്ച ഏഴുകുട്ടികള്‍ ആശുപത്രിയില്‍. കണ്ണൂര്‍ ചിറക്കല്‍ നിത്യാനന്ദ ഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊറോട്ടയും ചിക്കനും ഒപ്പം മയോണൈസ് ചേര്‍ത്ത് കഴിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
 
വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ നില ഗുരതരമല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍